Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeHealthന്യൂറോളജി ശില്പശാല...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച ശില്പശാലയിൽ ന്യൂറോളജി, ഇന്റേണൽ മെഡിസിൻ , ഫാമിലി മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും ന്യൂറോളജി നഴ്സുമാരും അടക്കം 130 ഓളം പേർ പങ്കെടുത്തു.

ശില്പശാലയുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു . ന്യൂറോളജി വിഭാഗം മേധാവി ഡോ ജോൺ കെ ജോൺ ,സീനിയർ കൺസൾട്ടൻറുമാരായ ഡോ അനിൽകുമാർ ശിവൻ, ഡോ ജോബൻ ജോൺ , കൺസൾട്ടന്റുമാരായ ഡോ അർച്ചന എം , ഡോ ജെറി എ ജോർജ് , ഡോ ഹരികൃഷ്ണൻ ആർ എന്നിവർ ക്ലാസുകൾ നയിച്ചു .

ന്യൂറോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ പരമ്പരയിലെ ആദ്യ ശില്പശാലയാണ് കഴിഞ്ഞത്.  പ്രമുഖരായ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രണ്ടാമത്തെ ശില്പശാല നവംബർ 30 ന് നടത്തുവാൻ നിശ്ചയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂനമർദ്ദം : സംസ്ഥാനത്ത്‌ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ശക്തമായ മഴയ്ക്കും...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ...
- Advertisment -

Most Popular

- Advertisement -