തിരുവല്ല: ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടന് തേവേരിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ വള്ളപ്പുര നിർമ്മാണം പൂർത്തിയാക്കി നിരണം ചുണ്ടൻ ക്യാപ്റ്റനും വ്യവസായ പ്രമുഖനായ കെ.ജി ഏബ്രഹാം നാടിന് സമർപ്പിച്ചു. പ്രശ്‌സ്ത സംവിധായകൻ ബ്ലെസ്സി ശിലാഫലകം അനാച്ഛാദനം ചെയ്തു. വള്ള സമിതി പ്രസിഡന്റ് റെജി അടി വാക്കൽ അധ്യക്ഷത വഹിച്ചു.
അഡ്വ. രാംനാഥ്, നിരണം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുത്തുപ്പള്ളി, ചുണ്ടൻ വള്ള സമിതി പ്രസിഡന്റ് ആർ.കെ. കുറുപ്പ്, കെ.സി ഈപ്പൻ, റോബി തോമസ്, റെന്നി തേവേരിൽ ,ജോബി ദാനിയേൽ ജോബി ആലപ്പാട്, ജേക്കബ് ജോർജ്, പി.എം തോമസ്, സാജൻ വി തോമസ്, ബിജു തുടങ്ങി പറമ്പിൽ എന്നീവർ പ്രസംഗിച്ചു.
നിരണം ബോട്ട് ക്ലബ്ബ് പുറത്തിറക്കിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് കടപ്ര മാൾ ഗ്രാന്റിൽ നടത്തപ്പെട്ടു. പഴങ്ങേരിൽ വർഗീസ് ഒന്നാം സമ്മാനമായ വാഗൺ ആർ കാർ സ്വന്തമാക്കി.