Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsKochiറോയിക്കു മേൽ...

റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല , പരിശോധന നിയമപരം : ആദായ നികുതി വകുപ്പ്

കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വൃത്തങ്ങൾ വ്യക്തമാക്കുന്നത് .രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായത് .നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്, വൃത്തങ്ങൾ വ്യക്തമാക്കി

ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡിനിടെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിന് സി.ജെ.റോയ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്.റെയ്‌ഡ്‌ മൂലം റോയിക്ക് കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിൻറെ ആരോഗ്യ മേഖലയെ തകർത്ത് നാമാവശേഷം ആക്കിയ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജി വയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീണ ജോർജ്ജിന്റെ...

അശ്വിനി കുമാർ വധക്കേസ് : മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും...
- Advertisment -

Most Popular

- Advertisement -