തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചു .തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ് സ്പീക്കര്‍ അറിയിച്ചത്.ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
നാലു കിലോ സ്വർണം ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയിട്ട് സഭയിൽ ഇത് ചർച്ച ചെയ്യാൻ അനുവദിക്കില്ല എന്ന് പറയുന്നത് വളരെ തെറ്റായ ഒരു കീഴ്വഴക്കമാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭ ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.






