Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ മിനി...

പത്തനംതിട്ടയിൽ മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു

പത്തനംതിട്ട : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് ഇടിച്ച് വഴിയരികിൽ നിന്ന തീർത്ഥാടകൻ മരിച്ചു.തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം നടന്നത്.

കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണം നഷ്ടമായ ബസ് സമീപത്തെ ഹോട്ടലിന്റെ പാർക്കിംഗ് പ്രദേശത്തുള്ള രണ്ട് കാറുകളിലിടിച്ച ശേഷം മുൻഭാഗം താഴ്‌ചയിലേക്ക് മറിഞ്ഞു.റോഡരികിൽ നിന്നയാളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയിറങ്ങിയത്.വാഹനത്തിൽ ഉണ്ടായിരുന്നവർ അടക്കം പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊലപാതക കേസ് : കന്നഡ നടി പവിത്രഗൗഡയും അറസ്റ്റിൽ

ബെംഗളൂരു : രേണുകസ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തായ നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് നടിയെ...

മോദി വിരോധം:  കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിന് വോട്ട്  ചെയ്യുന്നു – ബിജെപി

കവിയൂർ: കേരളത്തിൽ  മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകൾ അന്ധമായ മോദിജി വിരോധത്തിന്റെ മറവിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതായി  ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു പറഞ്ഞു.  എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി...
- Advertisment -

Most Popular

- Advertisement -