Tuesday, April 29, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല വെൽഫെയർ...

തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണോത്സവം 2024

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 ന് രാവിലെ  11.30 ന് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കും. കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന് ഈ വർഷത്തെ വെൽഫെയർ പുരസ്കാരം നൽകും.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഡയറക്ടറും CEO യുമായ ഡോ. ജോർജ് ചാണ്ടി മററീത്ര നിർവഹിക്കും. സാമൂഹ്യ, രാഷ്ട്രീയ, മത നേതാക്കൾ പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കും. തുടർന്ന് ജനകീയ ഓണസദ്യയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ "സർവീസ്"  ലേഖനത്തിൽ പരാമർശിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം...

അതിശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത . നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പടെ 11 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -