Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaപമ്പ -...

പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു

പത്തനംതിട്ട : പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു. 8 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.

പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പൊലീസ് ബാരക്കിന് പിന്നിൽ അവസാനിക്കുന്നതാണ് നിർദിഷ്ഠ റോപ് വേ. 2.7 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേയ്ക്ക് 5 ടവറുകളാണ് വേണ്ടത്. തുടക്കത്തിൽ സാധനങ്ങൾ കൊണ്ടു പോകുന്നതിനാണ് റോപ് വേ ഉപയോഗിക്കുന്നതെങ്കിലും ഒരു അടിയന്തര കാബിൻ കൂടി ഇതോടൊപ്പം ഉണ്ടാകും.

റോപ് വേയ്ക്കായി വനം വകുപ്പിൽ നിന്ന് ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കഞ്ഞിക്കുഴിയിൽ പകരം ഭൂമി കണ്ടെത്തി വനം വകുപ്പിന് നൽകാമെന്ന് റവന്യൂ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ഇവിടം പരിഹാര വനവൽകരണത്തിന് ഉതകുന്ന ഭൂമി ആണെന്ന് റവന്യൂ വകുപ്പ് വനം വകുപ്പിനെ അറിയിച്ചു. ഇതു സംബന്ധിച്ച് ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു

റോപ് വേയ്ക്ക് 4.53 ഹെക്ടർ വനഭൂമിയാണ് വേണ്ടത്. ഇത്രയും ഭൂമി കഞ്ഞിക്കുഴിയിൽ നിന്ന് റവന്യൂ വകുപ്പ് കണ്ടെത്തും. വനം വകുപ്പിൻ്റെ പരിശോധനയിൽ ഭൂമി വനവൽകരണത്തിന് യോജിച്ചതാണെന്ന് കണ്ടെത്തിയാൽ ഭൂമി റവന്യൂ വകുപ്പ് വനം വകുപ്പിന് കൈമാറും. ഭൂമിയുടെ വില ദേവസ്വം ബോർഡ് അടയ്ക്കും. തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ റോപ് വേയുടെ നിർമാണം ആരംഭിക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രളയ ദുരന്തനിവാരണം : 20ന് കുട്ടനാട് തലവടിയിൽ മോക്ഡ്രിൽ

ആലപ്പുഴ : പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനരീതികൾ എന്നിവ സംബന്ധിച്ച് പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 20 ന് കുട്ടനാട്ടിലെ  തലവടിയിൽ മോക്ക് ഡ്രിൽ  നടത്തും. പൊതുജനങ്ങളെ ബോധവത്കരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ...

ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി മൈക്രോ പ്ലാൻ മന്ത്രി ഒ. ആർ. കേളു പ്രകാശനം ചെയ്തു

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ മന്ത്രി ഒ.ആർ. കേളു ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഓൺ ലൈനായി പ്രകാശനം ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ  വിഭാഗങ്ങളുടെ ...
- Advertisment -

Most Popular

- Advertisement -