Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiപാറാവു ഡ്യൂട്ടിക്കിടെ...

പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി : പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സിപിഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ ഇരുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 12ന് ആണ് സംഭവം. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ ആണ് വെടിയുണ്ട തുളഞ്ഞു കയറിയത്. സംഭവത്തെ തുടർന്ന് ആയുധം ഉപയോഗിക്കുന്നതിൽ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മൊളൈസ് മൈക്കിളിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടാർ മോഷണ കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവല്ല: ടാർ മോഷ്ടിച്ചു കടത്തിയതിനു സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതി തിരുവല്ല പോലീസിന്റെ പിടിയിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര ഓതറേത്ത് വീട്ടിൽ സുജേഷ് കുമാർ(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാലിനു...

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...
- Advertisment -

Most Popular

- Advertisement -