Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMannarപരുമല തിരുമേനിയുടെ...

പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ 3 വരെ

മാന്നാർ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ നവംബർ 2, 3 തീയതികളിൽ പരുമല പള്ളിയിൽ ആചരിക്കും.  ഈ മാസം 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. 26ന് ഉച്ചയ്ക്ക് 2ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും.

27ന് വൈകിട്ട്  3ന് ഓർത്തഡോക്‌സ് സഭയുടെ വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് കർഷകസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്കത്ക് രണ്ടിന്  മദ്യവർജന ബോധവത്കരണം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

29ന് രാവിലെ 10ന് അഖില മലങ്കര മർത്തമറിയം  വനിതാ സമാജം സമ്മേളനം. 31ന് 2.30ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നിന് 2.30ന് യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

3ന് പുലർച്ചെ 3ന് പള്ളിയിൽ ഏബ്രഹാം മാർ സ്‌തേഫാനോസിന്റെ കാർമികത്വത്തിലും 6.15നു ചാപ്പലിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ കാർമികത്വത്തിലും കുർബാന. 8.30നു കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30ന് കബറിങ്കൽ ധൂപ പ്രാർഥന, തുടർന്ന് ശ്ലൈഹിക വാഴ്‌വ്  2ന് റാസ,

3 ന് കൊടിയിറക്ക്. പെരുന്നാളിനോടനുബന്ധിച്ച് 27 മുതൽ 31 വരെ എല്ലാ ദിവസവും വൈകിട്ട് 4ന് ഗ്രിഗോറിയൻ പ്രഭാഷണം ഉണ്ടായിരിക്കും. 27ന്‌ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരംഗയാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത...

മഹാകുംഭമേള ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി : പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാകുംഭമേള മഹാ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 66 കോടി ഭക്തർ പങ്കെടുത്ത കുംഭമേളയുടെ മികച്ച സംഘാടനം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി.  ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും രാജ്യത്തെ...
- Advertisment -

Most Popular

- Advertisement -