ആലപ്പുഴ : കുറുവ സംഘത്തിലെ സന്തോഷ് ശെൽവത്തിന്റെ കൂട്ടാളികളെ തിരിച്ചറിഞ്ഞ് പൊലീസ്.ആലപ്പുഴയിൽ നടത്തിയ രണ്ട് മോഷണക്കേസുകളിലും പ്രതിയായ സന്തോഷ് ശെൽവത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ കൂട്ടാളികളായ വേലനേയും പശുപതിയേയും പൊലീസ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങിയെന്നാണ് സൂചന.
പാലായിലെ മോഷണക്കേസിൽ ഇരുവരെയും പൊലീസ് പൊള്ളാച്ചിയിൽ നിന്ന് പിടികൂടിയിരുന്നു.മൂന്നുമാസം സന്തോഷ് സെൽവത്തിനൊപ്പമാണ് ഇവർ ജയിലിൽ കഴിഞ്ഞത്. കൊച്ചി കേന്ദ്രീകരിച്ച് മോഷണം നടത്താനാണ് ഇവർ പദ്ധതി ഇട്ടിരുന്നത്.ഇതിന്റെ ഭാഗമായിയാണ് മണ്ണഞ്ചേരിയിലും മോഷണം നടത്തിയത്.