Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKasargodപൊലീസില്‍ വിവരം...

പൊലീസില്‍ വിവരം നല്‍കി : യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി ലഹരിക്കേസ് പ്രതികൾ

കാസർകോട് : ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ലഹരിക്കേസ് പ്രതികൾ യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി .സംഭവത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു .കാസർകോട് കെകെ പുറം കുന്നിൽ മുഹമ്മദ് സിനാൻ, ഉമ്മ ബി.സൽമ എന്നിവർക്കാണു മർദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തിൽ അയൽവാസികളായ ഉമ്മര്‍ ഫാറൂഖ് ,സഹോദരൻ നയാസ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. എം.ഡി.എം.എ. ഉപയോഗിച്ചതിന് പോലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉമ്മര്‍ ഫാറൂഖും നയാസും ചേര്‍ന്ന് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ചാണ് ഞായറാഴ്ച വീട് കയറി ആക്രമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് മഴയ്ക്ക്  ശമനം:  പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം

ശബരിമല : സന്നിധാനത്ത് മഴ ശമിക്കുന്നു. അപകട സാധ്യത മുൻനിർത്തി പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം. ഇന്ന് രാവിലെ നട തുറന്നതുമുതൽ 11 മണി വരെയുള്ള  കണക്കനുസരിച്ച് ദർശനം നടത്തിയത്...

ഉമാ തോമസിന് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയതിൽ മൃദംഗവിഷന് വീഴ്ച പറ്റി : അന്വേഷണ റിപ്പോർട്ട്

കൊച്ചി : ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) വീഴ്ച...
- Advertisment -

Most Popular

- Advertisement -