തിരുവനന്തപുരം : കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ പിടിയിൽ.ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ധനീഷ് കുമാറിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിനിയായ യുവതി ജനുവരിയിൽ ഇയാൾ ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ പരാതി നൽകിയിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി 14.5 ലക്ഷം രൂപയും ഐഫോണും തട്ടിയെടുത്തെന്നാണ് പരാതി.യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകി.തുടർന്ന് മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.





