Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേസിലെ വിഡിയോ...

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 14.5 ലക്ഷം തട്ടിയ പൊലീസുകാരൻ പിടിയിൽ

തിരുവനന്തപുരം : കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ പിടിയിൽ.ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ധനീഷ് കുമാറിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശിനിയായ യുവതി ജനുവരിയിൽ ഇയാൾ ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ പരാതി നൽകിയിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി 14.5 ലക്ഷം രൂപയും ഐഫോണും തട്ടിയെടുത്തെന്നാണ് പരാതി.യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകി.തുടർന്ന് മ്യൂസിയം പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറിച്ചിയിൽ സ്ഥാനാര്‍ത്ഥിയുടെ വീടുകയറി ആക്രമണം : ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കോട്ടയം : കുറിച്ചി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആര്‍ മഞ്ജീഷിന്റെ വീടുകയറി ആക്രമണം. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍...

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം : കൊല്ലത്ത് ദേശീയപാതയിൽ അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു.കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന...
- Advertisment -

Most Popular

- Advertisement -