Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ ചെരിപ്പിട്ട്...

ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

ശബരിമല: ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ചിങ്ങമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന്‍ എത്തിയിരുന്നു. അയ്യപ്പഭക്തരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രം എടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി 8.15-നാണ് സംഭവം. തിരുവനന്തപുരം എസ്‌എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനെയാണ് ക്യാംപിലേക്ക് തിരിച്ചയച്ചത്.

എന്നാൽ മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാന്‍ വിട്ടുപോയെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.

അറിയാതെ പറ്റിയതാണെങ്കിലും പൊലീസ് ഈ വിഷയം ഗൗരവമായിട്ടാണ് കാണുന്നത്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം : മലപ്പുറം കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു.ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം. ഗഫൂറിനെ കടുവ ആക്രമിച്ചത് കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ്...

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് : ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക്. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ.125 സീറ്റുകളിൽ ടിഡിപിയും...
- Advertisment -

Most Popular

- Advertisement -