കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യ.നേരത്തെ അന്വേഷണസംഘത്തിന് മുന്നിൽ ദിവ്യ ഹാജരാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണസംഘവും.

മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ പി പി ദിവ്യ കീഴടങ്ങില്ല





