Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsപിആർഡിഎസ് ഘോഷയാത്ര:...

പിആർഡിഎസ് ഘോഷയാത്ര: ടി കെ റോഡിൽ നാളെ ഗതാഗതനിയന്ത്രണം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പിആർഡിഎസ് നെല്ലാട് നിന്നും ഇരവിപേരൂർ ആസ്ഥാനം വരെ നടത്തുന്ന ഭക്തിഘോഷയാത്രയുടെ ഭാഗമായി നാളെ വൈകിട്ട് 3 മുതൽ 8 വരെ ടികെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവല്ലയിൽ നിന്നു കോഴഞ്ചേരിയിലേക്കു പോകുന്ന വലിയ വാഹനങ്ങൾ വള്ളംകുളത്തു നിന്നു വലത്തു തിരിഞ്ഞു നന്നൂർ തോട്ടപ്പുഴ, ആൽത്തറ ജംക്ഷൻ, ഓതറ വഴി കുമ്പനാട് വഴി പോകണം.

പുറമറ്റത്തു നിന്ന് ഇരവിപേരൂർ വഴി തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ പുറമറ്റത്തു നിന്നു വലത്ത് തിരിഞ്ഞ് പുതുശ്ശേരി ഞാലിക്കണ്ടം-തോട്ടഭാഗം വഴി പോകേണ്ടതാണ്.

കോഴഞ്ചേരിയിൽ നിന്നു തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ കുമ്പനാട്, ഓതറ, തോട്ടപ്പുഴ, വള്ളംകുളം വഴി യാത്രചെയ്യണം. തിരുവല്ലയിൽ നിന്നു റാന്നിയിലേക്കു പോകുന്ന വാഹനങ്ങൾ തോട്ടഭാഗത്തു നിന്ന് ഇടതു തിരിഞ്ഞ് ഞാലിക്കണ്ടം-കല്ലൂപ്പാറ വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....

ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ശ്രീനഗർ : ജമ്മു കശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 മണ്ഡലങ്ങളിൽ...
- Advertisment -

Most Popular

- Advertisement -