വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
റോഡ് ഷോയ്ക്ക് ശേഷമായിരുന്നു പത്രിക സമര്‍പ്പണം.വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും കൽപ്പറ്റയിലെ റോഡ് ഷോയ്ക്കുശേഷമുള്ള പൊതുപരിപാടിയിൽ പ്രിയങ്ക പറഞ്ഞു.