തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സംഘത്തിൽ രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും പുതുതായി ഉൾപ്പെടുത്തി. രജിസ്റ്റർ ചെയ്ത മൂന്ന് പുതിയ കേസുകളുടെ അന്വേഷണ ചുമതലയും ഇവർക്ക് കൈമാറി.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പത്ത് പിഎസ്സി അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നൽകും. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാനും അംഗങ്ങളും നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തി. എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുത്തതെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ചെയർമാൻ എം.ആർ. ബൈജു മൊഴി നൽകിയത്.
എന്നാൽ പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്കാണ് എടുക്കുന്നതെന്നാണ് ചില അംഗങ്ങളുടെ മൊഴി. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.ഹരിയും ചെയർമാൻ എം.ആർ. ബൈജുവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ചിലർ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. കേസിൽ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാൻഡ് ചെയ്തു. ഹരിയെയും സതീഷിനെയും സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴിയാണ് ചെയർമാൻ നൽകിയിരിക്കുന്നതെന്നാ
ആസൂത്രണ ബോർഡ് പരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയത് സാങ്കേതിക പിഴവാണെന്നും ബോധപൂർവമായ വീഴ്ചയല്ലെന്നുമാണ് ബൈജുവിന്റെ വിശദീകരണം. എന്നാൽ ചെയർമാന്റെ മൊഴി പൂർണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടി





