Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeHealthഎലിപ്പനി :...

എലിപ്പനി : ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട : രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്.  കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനികേസുകളുണ്ട്.വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്.  ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കണം. രോഗം കുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണാം.

എലിയുടെ മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക ,കൃഷിപ്പണി, നിര്‍മ്മാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക , വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണാമാകാം.  

വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണജോലിക്കാര്‍, ഹരിതകര്‍മസേന, കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍, ചെറിയകുളങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, കെട്ടിടം പണിചെയ്യുന്നവര്‍, വര്‍ക് ഷോപ്പ് ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ഡോക്സിസൈക്ലിന്‍ കഴിക്കാം. മടിക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ടെണ്ണം) ആഹാരം കഴിച്ചതിനു ശേഷം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം. പണിക്കിറങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ ആറാഴ്ച വരെ തുടര്‍ച്ചയായി ഗുളിക കഴിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ മരുന്ന് കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരത്തിൻ്റെ  ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം. 49 കാരനെ സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന

പത്തനംതിട്ട : മരത്തിൻ്റെ മുകളിലെ ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച  49 കാരനെ മരത്തിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന. വി - കോട്ടയം അന്തിച്ചന്ത ജംഗ്ഷന് സമീപം എൻ. ജെ. സ്പൈസസ്...

കാലവർഷം ഇന്നെത്തിയേക്കും : 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ഇന്നെത്താൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ട്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് .ഇന്ന് 11...
- Advertisment -

Most Popular

- Advertisement -