Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsബെംഗളൂരുവില്‍ നിന്നു...

ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള  സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി വരെ നീട്ടിയതായി റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്നു ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല.

ഹുബ്ബള്ളി-കൊല്ലം സ്‌പെഷല്‍ (07313-ബെംഗളൂരു വഴി) ഫെബ്രുവരി ഒന്നു മുതല്‍ 22 വരെ ഞായറാഴ്ചകളില്‍

കൊല്ലം-ഹുബ്ബള്ളി സ്‌പെഷല്‍ (07314) ഫെബ്രുവരി 2 മുതല്‍ 23 വരെ തിങ്കളാഴ്ചകളില്‍

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) ഫെബ്രുവരി 2 മുതല്‍ 23 വരെ തിങ്കളാഴ്ചകളില്‍

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബയ്യപ്പനഹള്ളി (06524) ഫെബ്രുവരി 3 മുതല്‍ 24 വരെ ചൊവ്വാഴ്ചകളില്‍

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ഫെബ്രുവരി 4മുതല്‍ 25 വരെ ബുധനാഴ്ചകളില്‍

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു (06548) ഫെബ്രുവരി 5 മുതല്‍ 26 വരെ വ്യാഴാഴ്ചകളില്‍

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ഫെബ്രുവരി 6 മുതല്‍ 20 വരെ വ്യാഴാഴ്ചകളില്‍

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി 8 മുതല്‍ 22 വരെ ഞായറാഴ്ചകളില്‍. ഈസ്റ്റര്‍ അവധിക്കു നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കും. മാര്‍ച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. ഈസ്റ്റര്‍ ഏപ്രില്‍ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണു കൂടുതല്‍ തിരക്കു പ്രതീക്ഷിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോദി 3.0 : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.രാഷ്ട്രപതി ഭവനിൽ 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു.വിവിധ രാഷ്ട്രത്തലവന്മാരും...

കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു

തിരുവനന്തപുരം : കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന്...
- Advertisment -

Most Popular

- Advertisement -