Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsരാജേന്ദ്ര വിശ്വനാഥ്...

രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഗവർണറായി ചുമതലയേറ്റു

തിരുവനന്തപുരം : കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്ന് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേകറെയും വേദിയിലേക്ക് സ്വീകരിച്ചു . തുടർന്ന് ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,  രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്....

മാതാ അമൃതാനന്ദമയി ദേവിയുടെ ജൻമനാൾ : തൃക്കാർത്തിക മഹോത്സവവും കാരുണ്യാമൃതം സേവാ പദ്ധതിയും

തിരുവല്ല :  മാതാ അമൃതാനന്ദമയി ദേവിയുടെ ജൻമനാളായ തൃക്കാർത്തിക ദിനമായ ഇന്ന് അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം സംഘടിപ്പിച്ച കാരുണ്യാമൃതം പദ്ധതിക്ക് തുടക്കമായി. വയോധികരായ 72 അച്‌ഛനമ്മമാർക്ക് വസ്ത്രദാനവും 72 കുടുംബങ്ങൾ മരണ...
- Advertisment -

Most Popular

- Advertisement -