Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsKochiകടയ്‌ക്കൽ ദേവി...

കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനമേള : രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊല്ലം : കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ ഗാനമേളയിൽ വിപ്ലവ ഗാനങ്ങൾ പാടിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ക്ഷേത്രത്തിൽ നടന്നത് അം​ഗീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി പറഞ്ഞു. ക്ഷേത്രോത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മയാണ് .ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു പരിപാടികളും മാത്രമേ നടക്കാൻ പാടുള്ളൂ .

മാർച്ച് 10-നാണ് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ വിപ്ലവഗാനമേള അരങ്ങേറിയത്. ആരാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയത് എന്നും കോടതി ചോദിച്ചു. പരിപാടി സംഘടിപ്പിച്ചത് ക്ഷേത്ര ഉപദേശക സമിതിയെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത് .

ക്ഷേത്രത്തിലെ ലൈറ്റ്- സ്റ്റേജ് അലങ്കാരങ്ങളെയും കോടതി വിമർശിച്ചു.പണം കൂടുതൽ ഉണ്ടെങ്കിൽ അത് ക്ഷേത്രത്തിൽ വരുന്നവർക്ക് അന്നദാനത്തിനായി ഉപയോ​ഗിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേവസ്വം സെക്രട്ടറിയെ കൂടി കേസിൽ കോടതി കക്ഷി ചേർത്തു.ഒരാഴ്‌ച്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി...

Kerala Lottery Result : 17/05/2024 Nirmal NR 380

1st Prize Rs.7,000,000/- NB 432775 (KOZHIKKODE) Consolation Prize Rs.8,000/- NA 432775 NC 432775 ND 432775 NE 432775 NF 432775 NG 432775 NH 432775 NJ 432775 NK 432775...
- Advertisment -

Most Popular

- Advertisement -