പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16നു വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ 17 നു രാവിലെ നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടയ്ക്കും