പത്തനംതിട്ട: പുനലൂർ – മുവാറ്റുപുഴ ഹൈവേയിൽ സുരക്ഷ ഉറപ്പാക്കണമെന്ന്
പൊതുജന സാംസ്കാരിക സമിതി. വാഹനങ്ങളുടെ അമിത വേഗത കാരണം വാഹനാപകടം നിത്യ സംഭവമാകുന്നു. ഇതിനോടകം ധാരാളം പേർ അപകടങ്ങളിൽ മരണപെടുകയും ചെയ്തു. ശബരിമല മണ്ഡലപൂജയോടനുബന്ധിച്ചു അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകേണ്ടതുണ്ട്.
വാഹനങ്ങളുടെ വേഗതനിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുവാനും ഡിവൈഡർ സ്ഥാപിക്കുന്നതുൾപ്പടെ യുള്ള മേൽ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും, പൊതുമരാമത്തുവകുപ്പ് മന്ത്രിക്കും, ഗതാഗതവകുപ്പ് മന്ത്രിക്കും നിവേദനം നൽകി. പ്രസിഡന്റ് തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം റിട്ട ഡിവൈഎസ്പി വികുട്ടപ്പൻ ഉത്ഘാടനം ചെയ്തു. എംആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, ഹരികുമാർ, ശോഭൻവാസ്, സുരേഷ്ബാബു, ബിജുജോയി, സി. ചന്ദ്രൻ, ആർ. വിജയകുമാരി, ടിഎൻ. സ്മിത, മിനിസുനിൽ, കെകെ. രമണി, സൂര്യഗിരീഷ്, സുമാരവി, തുടങ്ങിയവർ പ്രസംഗിച്ചു.