റായ്‌പുർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സുക്മ-ദന്തേവാഡ അതിർത്തിയിലെ കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ്, സിആർപിഎഫ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.