കൊല്ലം: 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും.
ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, സോഹോ കോര്‍പറേഷന്‍ സഹ സ്ഥാപകന്‍ ഡോ. ശ്രീധര്‍ വെമ്പു, കെ.ജി. ബാബുരാജന്‍ ബഹറിന്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ ഡോ. എ.വി. അനൂപ്, തീര്‍ത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ പ്രസംഗിക്കും. ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി പരാനന്ദ ദീപം തെളിയിക്കും.
ഇന്ന് രാവിലെ 7.30ന് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തി. തീര്‍ത്ഥാടന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള ധര്‍മപതാക ഇന്നലെ ശിവഗിരിയില്‍ എത്തിച്ചിരുന്നു.






