ഗുരുകുല ശ്രേഷ്ഠൻ എം. ഭാസ്ക്കരൻ, സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ റ്റി.കെ. അനീഷ് , കെ.ഡീ സീത്കുമാർ, ട്രഷറാർ ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല ഉപശ്രേഷ്ഠൻമാരായ കെ.എസ് വിജയകുമാർ, മണി മഞ്ചാടിക്കരി, ഗുരുകുല ഉപദേഷ്ടാക്കന്മാരായ പി.കെ.തങ്കപ്പൻ, സി.കെ. ജ്ഞാനശീലൻ, സഭാ ഹൈകൗൺസിൽ അംഗങ്ങൾ, യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വൈകിട്ട് എട്ടുകര സംഗമവും സമ്മേളനവും നടന്നു. എട്ടുകര കൺവീനർ സി.കെ. ജ്ഞാനശീലൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്തു. ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറിമാരായ റ്റി.കെ. അനീഷ് മുഖ്യപ്രഭാഷണവും കെ.ഡി സീത്കുമാർ ജന്മദിന സന്ദേശവും നല്കി.
ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഹൈകൗൺസിലംഗം പി.റ്റി. ദേവകുമാർ, മേഖലാ ഉപദേഷ്ടാക്കന്മാരായ സി.ഡി. വിദ്യാധരൻ , സി.കെ. കുട്ടപ്പൻ, വി.റ്റി. തങ്കപ്പൻ, ശാഖ ഉപദേഷ്ടാവ് മോഹൻദാസ്, യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങളായ ഗുരുദാസ്, അഞ്ജലി ആയുഷ് , എൻ. അനിൽകുമാർ, സുരേഷ് കുമാർ, രാഹുൽ, ജയേഷ് കെ.വി. സുരേഷ്, ശ്യാം ഓതറ, ജയലക്ഷ്മി, മനേഷ് വി.എൻ, എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.
പ്രൊഫ. ശ്രീരഞ്ജിനി കോടമ്പള്ളി അവതരിപ്പിച്ച സംഗീത കച്ചേരിയും തുടർന്ന് ഇരവിപേരൂർ എട്ടുകര ശാഖകളുടെ കലാപരിപാടികളും നടന്നു.