കോഴിക്കോട് : ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവതീർത്ഥ (14) യാണ് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമെന്നാണ് സംശയം.
രണ്ടുദിവസം മുൻപാണ് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് വിദ്യാർഥിനിയെ തലശ്ശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്കു മാറ്റിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.