Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsവേനല്‍ച്ചൂട് :...

വേനല്‍ച്ചൂട് : 12 ജില്ലകളില്‍ വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3ഡിഗ്രി സെല്‍ഷ്യസ് വരെ അധിക ചൂടാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്.

പാലക്കാട് ചൂട് 39ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലത്ത് 38 വരെ താപനില രേഖപ്പെടുത്താം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 36ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ഉഷ്ണം അനുഭവപ്പെടും. സൂര്യഘാതം, നിര്‍ജ്ജലീകരണം എന്നിവ ഒഴിവാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയ നിര്‍ജ്ജലീകരണമുണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കി ശുദ്ധജലം, സംഭാരം, ഒ.ആര്‍.എസ് എന്നിവ ശീലമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം : വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥി മരിച്ചു .ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്.കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയാണ് .രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സൈക്കിളിൽ...

കേരള സർവകലാശാലയിൽ സംഘർഷം : എഐഎസ്എഫ്,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്കകത്ത് സംഘർഷം.അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്.പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ...
- Advertisment -

Most Popular

- Advertisement -