ശബരിമല: തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ശാന്തി, മക്കളായ വിഘ്നേഷ്, ജയസിംഹൻ എന്നിവരും ഉണ്ടായിരുന്നു. മന്ത്രി ദീപാരാധനയിൽ പങ്കെടുത്തു.