ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു. നാല് ഒഴിവുകളാണുള്ളത്. 700 രൂപയാണ് ദിവസ വേതനം. അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍ ലൈസന്‍സ് അല്ലെങ്കില്‍ എം.എം.ഡി. ലൈസന്‍സ് ഉണ്ടായിരിക്കണം.
പ്രായം 18- 35 വയസ്സ്.(45 ന് താഴെയുള്ള എക്‌സ് സര്‍വീസ്‌മെന്‍). രണ്ട് കണ്ണിനും പരിപൂര്‍ണ്ണ കാഴ്ച ഉണ്ടായിരിക്കണം. നീന്തല്‍ പരിചയം ഉണ്ടായിരിക്കണം. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആഗസ്റ്റ് അഞ്ചിനകം ജില്ല പോലീസ് മേധാവിയുടെ ഓഫീസില്‍ ലഭിക്കണം. ഇ.മെയില്‍ dpoalpy.pol@kerala.gov.in.