ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15 മുതൽ അടച്ചു തുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.






