Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsവിൽപ്പനയ്ക്ക് എത്തിച്ച...

വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു

റാന്നി : കോഴിക്കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു. ബ്ലോക്ക് പടിയിലെ മാതാ ചിക്കൻ സെന്ററിൽ എത്തിച്ച ഇറച്ചിക്കോഴിയ്ക്ക് കാല് നാലെണ്ണം. നാലു കാലുള്ള കോഴിയെ കാണാൻ ചിക്കൻ കടയിൽ എത്തുന്നവരുടെ തിരക്കും വർധിച്ചു.

തിങ്കൾ രാവിലെ എരുമേലിയിൽ നിന്ന് എത്തിച്ച ലോഡിൽ നിന്നാണ് നാലുകാലുള്ള കോഴിയെ ലഭിച്ചത്. സാധാരണയുള്ള കാലുകൾക്ക് മുകളിലായി ഇരുവശത്തും രണ്ട് കാല് കൂടി പുറത്തേക്ക് വളർന്നിരിക്കുന്ന നിലയിലാണ് കോഴിയെ കിട്ടിയത്. തൽക്കാലം കോഴിയെ വിൽക്കുന്നില്ലെന്നും ഇതിന് മുൻപ് 3 കാലുള്ള കോഴിയെ ലഭിച്ചിരുന്നുവെന്നും ചിക്കൻ സെന്റർ ഉടമ സജി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദില്ലി മദ്യനയ അഴിമതി കേസിൽ കെജരിവാളിന്റെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 8-വരെ നീട്ടി.റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് നടപടി. കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി...

റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു.

തിരുവല്ല:  റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂർ കയ്യാലയ്ക്കകത്ത് ഗോപാലകൃഷ്ണൻ കെ ആർ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30- ഓടുകൂടി തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ്...
- Advertisment -

Most Popular

- Advertisement -