തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാന വ്യാപകമായി നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുള്ളത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലര്‍ട്ടുകള്‍ ഇല്ല.