Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsസാമുദായിക സ്പര്‍ദ്ധയും...

സാമുദായിക സ്പര്‍ദ്ധയും അകല്‍ച്ചയും സൃഷ്ടിക്കപ്പെടുന്ന സമീപകാല സംഭവങ്ങളില്‍ ക്രൈസ്തവ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണം: ക്രൈസ്തവ സഭ കൂട്ടായ്മ

തൃശൂർ: സംസ്ഥാനത്ത് സാമുദായിക സ്പര്‍ദ്ധയും അകല്‍ച്ചയും സൃഷ്ടിക്കപ്പെടുന്ന സമീപകാല സംഭവങ്ങളില്‍ ക്രൈസ്തവ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ക്രൈസ്തവ സഭ കൂട്ടായ്മ. തൃശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ മേഖലകളിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയിലാണ് അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയത്. പൊതുസമൂഹത്തിന് ക്രൈസ്തവ സമുദായം നല്‍കിയ മികച്ച സംഭാവനകളെ മനഃപൂര്‍വം തമസ്‌കരിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.

ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും, ന്യൂനപക്ഷാവകാശങ്ങളും ഹനിക്കപ്പെടുന്നതും, സമസ്ത മേഖലകളും കാവിവല്‍ക്കരിക്കപ്പെടുന്നതും നീതീകരിക്കാനാവില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ ആക്രമിക്കപ്പെടുന്നതും, ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും അതീവ പ്രതിഷേധാര്‍ഹമാണ്.

വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളും വിശ്വാസ സമൂഹങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെയും, ഈ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടതിന്റെയും ആവശ്യകത സമ്മേളനം ഓര്‍മിപ്പിച്ചു. നിഖ്യ സൂനഹദോസിന്റെ 1700-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് തൃശ്ശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ മേഖലകളിലെ വിവിധ ക്രൈസ്തവ സഭാ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു യോഗം. തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് യോഗം ഉദ്ഘാടനം ചെയ്തു.

തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ്, മാര്‍ ബോസ്‌കോ പുത്തൂര്‍, കല്‍ദായ സുറിയാനി സഭ വികാരി ജനറല്‍ ഫാദര്‍ ജോസ് വേങ്ങശ്ശേരി, ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധി ഫാ.സ്റ്റീഫന്‍ ജോര്‍ജ്, സിഎസ്‌ഐ സഭാപ്രതിനിധി ഫാദര്‍ ജോണ്‍സണ്‍ ജോര്‍ജ്, പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍,  സീറോ മലബാര്‍ സഭ ഗള്‍ഫ് വിസിറ്റേറ്റര്‍ ഫാദര്‍ ജോളി വടക്കന്‍,  തൃശ്ശൂര്‍ അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി എ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈ വർഷം ഡിസംബറിൽ കേരളീയം നടത്താൻ സർക്കാർ

തിരുവനന്തപുരം : ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബറിലാകും പരിപാടി നടത്തുക.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ...

Kerala Lotteries Results : 19-11-2024 Sthree Sakthi SS-442

1st Prize Rs.7,500,000/- (75 Lakhs) ST 227485 (KOTTAYAM) Consolation Prize Rs.8,000/- SN 227485 SO 227485 SP 227485 SR 227485 SS 227485 SU 227485 SV 227485 SW 227485 SX...
- Advertisment -

Most Popular

- Advertisement -