Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ഇഴയുന്ന...

പത്തനംതിട്ടയിൽ ഇഴയുന്ന വികസനം വ്യാപാരികൾക്ക് തലവേദനയാകുന്നു

പത്തനംതിട്ട : ടൗണിൽ കെ എസ് ആർ ടി സി ജംഗ്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം തടസപ്പെടുത്താൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. ഇതോടെ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു പെട്രോൾ പമ്പും ഇരുപതോളം വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. മേൽപ്പാല നിർമ്മാണം അനന്തമായി നീളുന്നത് വ്യാപാരികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ  പറഞ്ഞു.
   
8 വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ട കെ എസ് ആർ ടി സി ടെർമിനലിൻ്റെ കടമുറികൾ ലക്ഷങ്ങൾ നൽകി വാടകക്കെടുത്ത വ്യാപാരികൾക്ക് ഇനിയും മുറികൾ ഉപയോഗിക്കാൻ ആവശ്യമായ അനുമതി ലഭിച്ചിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുനർനിർമാണവും അനന്തമായി നീണ്ടാൽ  വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാകും.
    
വ്യാപാരികളുടെ ലൈസൻസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ പത്തനംതിട്ട നഗരസഭയുടെ ഭാഗത്തുനിന്ന് കാലതാമസം നേരിടുന്നുണ്ട്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ഇന്ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളെ പറ്റി ആലോചിക്കുമെന്ന് ഭാരവാഹികൾ പത്തനംതിട്ട പ്രസ് ക്ലബിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അണ്ടർ വാട്ടർ ടണൽ ആൻ്റ്  മറൈൻ എക്‌സ്‌പോ ഉദ്ഘാടനം

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ്  മറൈന്‍  എക്സ്പോയുടെ ഉദ്ഘാടനം  ചലചിത്രതാരം രജീഷ വിജയന്‍ നിര്‍വ്വഹിച്ചു.  ചലചിത്ര സീരിയല്‍ താരം...

ചോദ്യപേപ്പര്‍ ചോര്‍ച്ച : അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ

മലപ്പുറം : വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ.മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തിഎംഎസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന്...
- Advertisment -

Most Popular

- Advertisement -