ചെങ്ങന്നൂർ: പത്തുനാൾ നീണ്ടു നിന്ന തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ടു ദിവസമായ ശനിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,മഹാമൃത്യുഞ്ജയഹോമം ,സർപ്പപൂജ ,നൂറും പാലും പൊങ്കാല ,സമൂഹസദ്യ എന്നിവയും നടന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ,സിനിമാതാരങ്ങളായ രാജീവ് പിള്ള ,ജോസ് എന്നിവർ സമൂഹസദ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ക്ഷേത്രത്തിൽ നിന്നും ഇരമല്ലിക്കര ആറാട്ടുകടവിലേക്ക് ആറാട്ടു ഘോഷയാത്ര നടന്നു. കൈലാസൻ തന്ത്രി ,മേൽശാന്തി എം എം ബാഹുലേയൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ മണിമലയാറ്റിലെ മദനശ്ശേരിക്കടവിൽ ആറാട്ട് നടത്തി.
താലപ്പൊലി, മുത്തുക്കുട ,ചെണ്ടമേളം, കരകം, പമ്പ മേളം, വിവിധ നിശ്ചല ദൃശ്യങ്ങൾ ,കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടെ ആറാട്ടുകടവിൽ നിന്നുമാരംഭിച്ച ഘോഷയാത്രയ്ക്ക് ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികൾ, കൊക്കാപ്പള്ളിൽക്കാവ് ,കൂലിക്കടവ് ഭദ്രകാളീക്ഷേത്രം ,തിരുവൻവണ്ടൂർ ശ്രീശുഭാനന്ദാശ്രമം, ക്ഷേത്ര ഉപദേശക സമിതി തിരുവൻവണ്ടൂർ ,എൻ എസ് എസ് കരയോഗം എന്നീ ഹൈന്ദവ സമിതികൾ
സ്വീകരണം നൽകി.
ആറാട്ട് വരവ് തൃക്കൊടിയിറക്ക്, വലിയ കാണിക്ക ,പുറക്കളത്തിൽ ഗുരുതി എന്നിവയും നടന്നു. ഘോഷയാത്രയ്ക്ക് ശാഖാ യോഗം പ്രസി ഹരി പത്മനാഭൻ ,വൈസ് പ്രസി ശ്രീകല സുനിൽ ,സെക്രട്ടറി സോമോൻ തോപ്പിൽ ,അനിൽ അമ്പാടി ,വിജീഷ് മേടയിൽ ,സുകുമാരൻ കിഴക്കേ മാലിയിൽ എം.വി പങ്കജാക്ഷൻ, പ്രദീപ് പ്രതിഭാ ഭവനം, ശാഖാ യോഗം കമ്മറ്റി അംഗങ്ങൾ ,ഉത്സവക്കമ്മറ്റി ഭാരവാഹികൾ ,വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.