Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsപത്രോസ് പൗലോസ്...

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുനാളിനു കൊടിയേറി

പരുമല: പരുമല സെമിനാരിയുടെ കാവൽ പിതാക്കന്മാരായ  പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുനാളിനു കൊടിയേറി. പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ കൊടിയേറ്റിനു പ്രധാന കാർമികത്വം വഹിച്ചു. പരുമല ആശുപത്രി സി.ഇ ഓ  ഫാ.എം.സി.പൗലോസ് ,  പരുമല സെമിനാരി അസി. മാനേജർ ജെ.മാത്തുക്കുട്ടി ഫാ.എൽദോസ് ഏലിയാസ് , പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ എന്നിവർ കൊടിയേറ്റ്  ചടങ്ങിൽ  പങ്കെടുത്തു.

ജൂൺ  28 ന് വൈകുന്നേരം 6 നു സന്ധ്യ നമസ്കാരം,7 നു വചന ശുശ്രൂഷ ഫാ.ഡോ. നൈനാൻ വി. ജോർജ്ജ് 8 നു റാസ 8.30 ശ്ലൈഹീക വാഴ്വ്.  29 ന്  പ്രധാന പെരുനാൾ ദിവസം  മലങ്കര സഭ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ  കുർബ്ബാനയ്ക്ക്  പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം ധൂപപ്രാർത്ഥന ആശീർവാദം നേർച്ച വിളമ്പ് എന്നിവയോടെ പെരുനാൾ ചടങ്ങുകൾ സമാപിക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎഫ്ഐ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി : എൻഐഎ

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ജില്ലാ ജഡ്ജിയും നേതാക്കളും ഈ ഹിറ്റ്ലിസ്റ്റിലുണ്ട്. എൻഐഎ കോടതിയിൽ‌...

വിഴിഞ്ഞം തുറമുഖം : മുഖ്യമന്ത്രി ട്രയൽ റൺ ഉദ്ഘാടനം ചെയ്‌തു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -