Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsസെൻ്റ് മേരീസ്...

സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം തുറന്നു

കോന്നി : കൂടൽ സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു.ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ രാജ്യം ലോകം കീഴടക്കാനുള്ള ജൈത്രയാത്ര തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭ അടൂർ -കടമ്പനാട് ഭദ്രാസനാധിപൻ ഡോ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പുതിയ സയൻസ് ലാബിൻ്റെ ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. സ്കൂൾ ലൈബ്രറി കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഫാ. ജോജി കെ. ജോയി, കെ.ജി. അലക്സാണ്ടർ, ഫാ. ജോണികുട്ടി, ഫാ. ബഞ്ചമിൻ ,ഫാ. ജെറിൻ ജോൺസൺ, ഡോ. പീറ്റർ മാത്യു എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാല് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : 2024 മെയ് 02, 03 തീയതികളിൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്...

നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മാന്നാർ : മാന്നാറിൽ സ്കൂൾ വിദ്യാർഥിനിയുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽ നിന്നും വീട്ടിലേക്ക്...
- Advertisment -

Most Popular

- Advertisement -