Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം: കാനന...

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത ഉപയോഗപ്പെടുത്തിയത് .വെള്ളിയായ്ച മാത്രം പുൽമേട് വഴി 2722 പേർ എത്തിയപ്പോൾ ശനിയാഴ്ച ഈ പാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം 3000 കടന്നു. 1284  പേരാണ് വെള്ളിയാഴ്ച  മുക്കുഴി വഴി എത്തിയത്.

വണ്ടിപ്പെരിയാർ, സത്രം, പുൽമേട് വഴി 18951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി വഴി 18317 തീർഥാടകരും ഇതിനകം സന്നിധാനത്തെത്തി. ഇരു പാതയിലൂടെയും രാവിലെ ആറു മുതലാണ് തീർഥാടകർക്ക് പ്രവേശനം നൽകുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാ തീർഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം ഡിസംബർ രണ്ട്‌, മൂന്ന് തീയതികളിൽ പുൽമേട് വഴിയുള്ള തീർഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർഥാടകരെ  ഗ്രൂപ്പുകളാക്കിയാണു കാനന പാതയിലൂടെ കടത്തിവിടുന്നത് .യാത്രയിലുടനീളം ഫോറസ്റ്റ്, എക്കോ ഗാർഡുമാരുടെ നിരീക്ഷണം വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് .

അതേസമയം ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. 17 ലക്ഷത്തോളം പേരാണ് ഇതിനകം ശബരിമലയിലെത്തിയത്. വെള്ളിയാഴ്ച മാത്രം 89840 പേർ സന്നിധാനത്തെത്തി. ഇതിൽ  17425 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസം : കരയിലും പുഴയിലും തിരച്ചിൽ നടത്തും

ബെം​ഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും...

ബെംഗളൂർ വേനൽക്കാല പ്രത്യേക തീവണ്ടി

തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ...
- Advertisment -

Most Popular

- Advertisement -