Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസെക്യൂരിറ്റി ജീവനക്കാരനെ...

സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : കോന്നിയിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് ഷിനു ഭവനിൽ ഷിബിൻ (27), വി – കോട്ടയം കുപ്പപ്ലാക്കൽ അമൽരാജ് (27), നെയ്യാറ്റിൻകര മാറനല്ലൂർ മലവിള വാഴപ്പിള്ളിക്കോണം വിനോദ് (37) എന്നിവരെയാണ് ഇന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ആണ് സംഭവം നടന്നത്.

ബാറിൽ നിന്ന് മദ്യം വാങ്ങിയ മൂന്നു പേരും ബാർ കെട്ടിടത്തിന് സമീപത്തെ പാർക്കിങ് ഏരിയയിൽ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതമായ മൂവരും ചേർന്നാണ് മർദിച്ചത്. ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 10-02-2025 Win Win W-808

1st Prize Rs.7,500,000/- (75 Lakhs) WJ 740168 (KAYAMKULAM) Consolation Prize Rs.8,000/- WA 740168 WB 740168 WC 740168 WD 740168 WE 740168 WF 740168 WG 740168 WH 740168 WK...

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു : 16 പേർ കാണാതായി

ന്യൂഡൽഹി : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. 16 പേരെ കാണാനില്ലെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്.96 പേരെ ഇതിനോടകം തിരികെ...
- Advertisment -

Most Popular

- Advertisement -