Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMannarപതിനാല് വയസുകാരിയായ...

പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു

മാന്നാർ : ട്യൂഷൻ കഴിഞ്ഞ് സാധനം വാങ്ങുന്നതിനായി കടയിൽ എത്തിയ പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം സ്റ്റേഷനറി കട നടത്തുന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാർ (50)നെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുക ആയിരുന്നു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്,ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്,...

സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ. സഭയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചും ആതിഥേയത്തിലുമാണ് വത്തിക്കാനിൽനിന്നുമുള്ള സഭൈക്യ സംവാദ സംഘം കേരളത്തിൽ സന്ദർശനം നടത്തുന്നത്. മാർത്തോമ്മാ നസ്രാണികളുടെ പൊതു...
- Advertisment -

Most Popular

- Advertisement -