Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeCareerശബരിമലയില്‍ ഭിക്ഷാടനം...

ശബരിമലയില്‍ ഭിക്ഷാടനം നടത്തിയവരെ സാമൂഹ്യനീതി വകുപ്പ് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി

പത്തനംതിട്ട : ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം പമ്പ, മരക്കൂട്ടം ഭാഗത്ത്  ഭിക്ഷാടനം നടത്തിയ  തമിഴ്നാട്, മധുര സ്വദേശികളെ പൊലീസ് സഹായത്തോടെ ജില്ലാ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തി അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംലാ ബീഗം, മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ഉദ്യോഗസ്ഥരായ  എ.ഷിബില്‍, എസ്. ഷെമീര്‍, സന്നദ്ധപ്രവര്‍ത്തകരായ ആര്‍. വിനോദ്, സിതാര സന്തോഷ്, നിഖില്‍ ദിവാകരന്‍, ജിതിന്‍ രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. പുനരധിവാസത്തിന് അര്‍ഹത ഇല്ലാത്തവരെ അവരുടെ വീടുകള്‍ കണ്ടെത്തി തിരികെ അയക്കുമെന്നും ശബരിമലയും പമ്പയും ഭിക്ഷാടന നിരോധിത മേഖലയാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് ;പോളിങ് 70 ശതമാനം കടന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു .അവസാനം വന്ന കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനം കടന്നു.എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 74.21% .കുറവ് പോളിങ്...

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച്  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ...
- Advertisment -

Most Popular

- Advertisement -