Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റിലേക്ക് ചാടിയ...

ആറ്റിലേക്ക് ചാടിയ യുവാവ്  രക്ഷപെട്ടു

കോന്നി : സുഹൃത്തിനോട് വിഡിയോ എടുക്കാൻ പറഞ്ഞ ശേഷം ആറ്റിലേക്ക് ചാടിയ യുവാവ് അര കിലോ മീറ്റർ ഒഴുകി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്നു രക്ഷപെട്ടു. തണ്ണിത്തോട് എലിമുള്ളും പ്ലാക്കൽ മാങ്കീഴിൽ വീട്ടിൽ  സുധി (19) ആണ് മുണ്ടോമുഴി പാലത്തിൽ നിന്ന് ഇന്ന് വൈകിട്ട് 3 ന് കല്ലാറിലേക്ക് ചാടിയത്.

വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്കൂബാ ടീം എത്തി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചാടിയ സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ പേരുവാലിയിൽ വള്ളിപ്പടർപ്പിൽ പിടിച്ചു കിടക്കുന്നത് കണ്ടത്.

തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി കരയ്ക്ക് എത്തിച്ച ശേഷം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾ നദിയിലേക്ക് ചാടുമെന്ന് അറിയില്ലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം

തിരുവല്ല : എം സി റോഡിലെ തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ചിത്രം വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ...

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്

പത്തനംതിട്ട : മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്.മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ്...
- Advertisment -

Most Popular

- Advertisement -