Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorനൂറ്റവന്‍പാറയില്‍ അപകടത്തില്‍പെട്ട്...

നൂറ്റവന്‍പാറയില്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചെങ്ങന്നൂര്‍: നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്റെയും പുഷ്പയുടെയും ഏക മകള്‍ പൂജ (19) യാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

വ്യാഴം രാവിലെ പോലീസ് നടപടികൾക്കു ശേഷം  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകിട്ട് നാലിന് വീട്ടുവളപ്പിൽ  സംസ്‌കാരം നടക്കും. മാവേലിക്കരയില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു പൂജ .

ഞായറാഴ്ച സുഹുത്തുക്കള്‍ക്കൊപ്പം നൂറ്റവന്‍പാറ കാണാനെത്തിയപ്പോള്‍ പൂജ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം സമീപത്തെ വീട്ടില്‍ യോഗം നടത്തുകയായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ ഓടിയെത്തിയാണ് അബോധാവസ്ഥയിലായ പെൺകുട്ടിയെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും, തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച ഉച്ചയോടെയാണ് പൂജ മരണമടഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാൻ ഇലക്ഷൻ കമ്മിഷൻ

ആലപ്പുഴ : കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിൽ നടപടിയെടുക്കാൻ ഇലക്ഷൻ കമ്മിഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ഇർഷാദാണ്...

കോട്ടയം-കൊല്ലം മെമുവിൽ യാത്രാ ദുരിതം : കോച്ച് കൂട്ടണമെന്ന് ആവശ്യം

കോട്ടയം : കോട്ടയം-കൊല്ലം മെമുവിൽ യാത്രാദുരിതം നേരിടുന്നതായി യാത്രക്കാർ. കോട്ടയം-കൊല്ലം 66315 മെമു ട്രെയിനിലാണ് ഈ ദുരിത കാഴ്ച. വൈകിട്ട് 5.40-ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന  ട്രെയിനിൽ കംപാർട്ട്മെന്റുകളിലെ സ്ഥലപരിമിതി മൂലം യാത്രക്കാർ  വാതിലിൽ...
- Advertisment -

Most Popular

- Advertisement -