തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ധാർമികതയുടെ പേരിലാണ് രാജിവെച്ചത്. പൊലീസ് റിപ്പോര്‍ട്ട് കീഴ്‌ക്കോടതി ശരിവച്ചതു കൊണ്ടാണ് വീണ്ടും മന്ത്രിയായത്. വീണ്ടും അന്വേഷിക്കാനാണു ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു