Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsകെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ...

കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സി​നി​ട​യി​ൽ ത​ട​ഞ്ഞു​ നി​ർ​ത്തി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചാൽ അഞ്ചു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും

തിരുവനന്തപുരം : കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സി​നി​ട​യി​ൽ ത​ട​ഞ്ഞു​ നി​ർ​ത്തി ജീവ​ന​ക്കാ​രെ ആ​ക്ര​മി​ച്ചാൽ ഇ​നി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഒ​ത്തു​തീർപ്പി​ല്ല. അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​ കൃത്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ പിഡി​പി​പി ആ​ക്‌​ട് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​പ്പി​ക്ക​ണ​മെ​ന്ന് സി​എം​ഡി യൂണിറ്റു​ക​ളി​ലേ​ക്ക് അ​യ​ച്ച പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ബ​സി​നു ക​ല്ലെ​റി​യു​ക, ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക, സർവീസ് റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു ​വ​രി​ക​യാ​ണ്. പൊ​തു​ജീ​വ​ന​ക്കാ​ര​ന്‍റെ ജോ​ലി​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക ഗൗ​ര​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്.

ഐ​പി​സി 332, 353, 392, 294 (b) തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ചു​മ​ത്തു​ന്ന നോ​ൺ കോ​മ്പൗ​ണ്ട​ബി​ൾ ഒ​ഫ​ൻ​സ് ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന കു​റ്റ​ങ്ങ​ൾ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന​തും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ല്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കേ​സി​നെ നി​സാ​ര​വ​ത്ക​രി​ച്ചു​കൊ​ണ്ട് ബ​സി​നു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ളു​ടെ ന​ഷ്ടം മാ​ത്രം ന​ൽ​കി ഒ​ത്തു​തീ​ർ​പ്പി​നു ശ്ര​മി​ക്കു​ക​യും കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തു പ​തി​വാ​ണ്.

ഇ​ത് പൊ​തു​സ​മൂ​ഹ​ത്തി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ല്കു​ന്ന​തും നി​യ​മ​വ്യ​വ​സ്ഥ​യെ ചോ​ദ്യം​ചെ​യ്യു​ന്ന​തു​മാ​ണെ​ന്നും സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക​യ​ച്ച സ​ർ​ക്കു​ല​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത് കേ​സ് ചാ​ർ​ജ് ചെ​യ്യി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ല്കി​യി​രി​ക്കു​ന്ന​ത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന്

റാന്നി : പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന് നടക്കും. മരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലയിലാണ് പരിശോധന നടക്കുന്നത്. ഇതിന് ശേഷമേ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു കഴിഞ്ഞ...

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -