Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിരമിച്ചശേഷം ഔദ്യോഗിക...

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര : ടോമിൻ ജെ തച്ചങ്കരി പിഴയടച്ചു

കോട്ടയം : സർവീസിൽ നിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ 250 രൂപ പിഴയിട്ടു.

തച്ചങ്കരി പിഴടയച്ചു. പാർക്കിങ് ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്നാണ് കണ്ടെത്തൽ.  ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ  തുടർനടപടി വേണ്ടന്നാണ് പൊലീസ് നിലപാട് . കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ ത്രീസ്റ്റാർ ബോർഡ് കാണപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ധന വില വർദ്ധനവ് കേരള കോൺഗ്രസ്(എം)ധർണ്ണ നടത്തി

തിരുവല്ല: ഇന്ധനവില കൂടിയതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണന്നും സാധാരണക്കാരുടെ ജീവിത ബജറ്റ് പൂർണ്ണമായും തകിടം മറിക്കുന്നതാണന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്. ഇന്ധന വിലയിൽ പ്രതിഷേധിച്ച്...

ഷുഹൈബ് വധക്കേസ് : പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവ്

കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ്  നടപടി. മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. ഈ മാസം 18 മുതൽ ഷുഹൈബ് വധക്കേസ്...
- Advertisment -

Most Popular

- Advertisement -