Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഒരേ നമ്പരിൽ...

ഒരേ നമ്പരിൽ രണ്ട്  വാഹനങ്ങൾ :  മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തു

കോട്ടയം : ഒരേ നമ്പർ ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ  സർവീസ് നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്  രണ്ട് വാഹനങ്ങളും പിടിച്ചെടുത്തത്. 

KL43A1883 എന്ന നമ്പർ ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ ടാക്സിയായും പ്രൈവറ്റായും ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ.ടി.ഒ കെ.ഷിബുവിൻ്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെൻ്റ് വിഭാഗം നിരീക്ഷണം നടത്തി വരികയായിരുന്നു.

മോട്ടോർ വാഹന വകുപ്പ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ഇന്നലെ വൈകിട്ട് 7.45 ന്  പാമ്പാടി മീനടം ഭാഗത്ത് വാഹനങ്ങൾ കണ്ടെത്തി. തുടർന്ന്, എൻഫോഴ്സ്മെൻ്റ് ആർടിഒ കെ. ഷിബുവിൻ്റെ നിർദേശ പ്രകാരം  എം വി ഐ രഞ്ജിത്ത് കുമാർ കെ, എം വി ഐ മാരായ ധനുമോൻ ജോസഫ് ബെറിൾ എ ഇസെഡ് എന്നിവർ അടങ്ങുന്ന  സംഘം വാഹനം പിടിച്ചെടുത്തു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളിലൂടെയുളള ചീക്കനാല്‍- ഊന്നുകല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു.

റബറിന് 300 രൂപയും 60 കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷനും നൽകുന്നവർക്ക് വോട്ട് ചെയ്യും:മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: സീറോ മലബാർ സഭയെ എഴുതി തള്ളാമെന്നു ആരും വിചാരിക്കേണ്ടന്നും റബറിന് 300 രൂപയും 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷനും നൽകുന്നവർക്ക് വോട്ട് ചെയ്യുമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്...
- Advertisment -

Most Popular

- Advertisement -