Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഅസാമാന്യ ബുദ്ധിശക്തിയും...

അസാമാന്യ ബുദ്ധിശക്തിയും നേതൃപാടവുമുള്ള ത്യാഗിയായ പുണ്യാത്മാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി: ചാണ്ടി ഉമ്മൻ എംഎൽഎ.

മല്ലപ്പള്ളി : മലങ്കര നസ്രാണികളുടെ ആത്മീകവും അനുപവുമായ ഭാഗധേയം നിർവ്വഹിച്ച അസാമാന്യ ബുദ്ധിശക്തിയും നേതൃപാടവുമുള്ള ത്യാഗിയായ പുണ്യാത്മാവായിരുന്നു വട്ടശ്ശേരിൽ തിരുമേനിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.

മലങ്കര സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 92-ാം ഓർമ്മ പെരുന്നാളിന് മുന്നോടിയായി മല്ലപ്പള്ളി സെൻ്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയുടെയും സെൻ്റ് ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ ജന്മനാടായ മല്ലപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അനുസ്മരണ പ്രഭാഷണം നടത്തി. പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വറുഗീസ്, കുഞ്ഞുകോശി പോൾ, പോളസ് ഈപ്പൻ, ജേക്കബ് മാമ്മൻ, രാജു ഏബ്രഹാം , സണ്ണി ഏബ്രഹാം, സോമു പി ജോസഫ്, സജി മാത്യു ,സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : മല്ലപ്പളളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 14ന് ഇതിലൂടെയുളള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. മല്ലപ്പളളി-മുരണി- ആനിക്കാട് റോഡുവഴി വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കരിമ്പ വാഹനാപകടം : കണ്ണീർപ്രണാമവുമായി നാട്

പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം,...
- Advertisment -

Most Popular

- Advertisement -